High School Second Terminal Exam Time Table December 2025
2026 മാർച്ച് 5ന് തുടങ്ങും, മെയ് 8ന് ഫലം
SSLC Exam Date 2026 Kerala: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിന് തുടങ്ങി മാർച്ച് 30ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് എട്ടിനായിരിക്കും എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തുക. രാവിലെ 9.30ന് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കും.
- എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30ന് ആരംഭിക്കും.
- ഐടി മോഡൽ പരീക്ഷ ജനുവരി 12 മുതൽ 22 വരെ നടക്കും.
- എസ്എസ്എൽസി ഐടി. പരീക്ഷ ഫെബ്രുവരി 2ന് ആരംഭിച്ചു 13ന് അവസാനിക്കും.
- എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും.